ചൈനീസ് സഹായം ലഭിക്കുന്ന സംഘടനകൾ കേരളത്തിലും; കേന്ദ്ര ഇന്റലിജൻസ് കണ്ടെത്തൽ

കേരളത്തിലും ചൈനീസ് സഹായം കൈപ്പറ്റുന്ന സന്നദ്ധ സംഘടനകളുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ കണ്ടെത്തൽ. നയരൂപീകരണത്തെ സ്വാധീനിക്കാൻ പ്രാദേശിക ഇടപെടലുകൾ സംഘടനകൾ വഴി നടക്കുന്നുവെന്നും റിപ്പോർട്ട്. ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ സംഘടനകൾക്ക് എതിരായ അന്വേഷണം കേന്ദ്ര ഇന്റലിജന്‌സ് ശക്തമാക്കി.
Read Also : ചൈനീസ് നിക്ഷേപമുള്ള ഡ്രീം ഇലവൻ ഐപിഎൽ മുഖ്യ സ്പോൺസർമാരായത് ശരിയല്ല; ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി
സംഘടനകളിൽ ചിലത് ചാരപ്രവർത്തനം നടത്തുന്നതായി ഇന്റലിജൻസ് പറയുന്നു. ഇത്തരം എൻജിഒകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വരുന്നവർക്ക് വിസ ഉൾപ്പെടെയുള്ളവ അനുവദിക്കുന്നതിൽ നിയന്ത്രണം എർപ്പെടുത്തി. ചൈനീസ് ബന്ധമുള്ള സാംസ്‌കാരിക വാണിജ്യ സംഘടനകൾ, വിദ്യാഭ്യാസ വിദഗ്ധർ, പബ്ലിക് പോളിസി ഗ്രൂപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വിസ നൽകുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ നിർദേശം നൽകി.
Story Highlights – china, ngo, india china issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here