മണ്ണ് നീക്കാൻ അനുമതി വാങ്ങി പാറ ഖനനം; സിഡ്‌കോ ചെയർമാന് എതിരെ പരാതി

പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ സിഡ്‌കോ ചെയർമാൻ അനധികൃതമായി പാറ ഖനനം നടത്തുന്നതായി പരാതി. വീട് നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ അനുമതി വാങ്ങി പാറഖനനം നടത്തിയതായാണ് പരാതി. വനമേഖലയോട് ചേർന്ന ഭൂമിയിലാണ് പാറ ഖനനം നടക്കുന്നത്.

കരിങ്കല്ലത്താണിയിൽ സംരക്ഷിത വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് വീട് നിർമിക്കാൻ മണ്ണ് മാറ്റുന്നതിനായി അനുമതി വാങ്ങിയിരിക്കുന്നത് പൊതു മേഖല സ്ഥാപനമായ സിഡ്‌കോയുടെ ചെയർമാൻ നിയാസ് പുളിക്കലകത്താണ്. ആദ്യം മണ്ണ് ഖനനം ചെയ്ത് മുഴുവൻ വിൽപന നടത്തി. ശേഷം വ്യാപകമായി പാറപൊട്ടിക്കൽ ആരംഭിച്ചുവെന്നും നാട്ടുകാരുടെ പരാതി.

Read Also : ബ്രേക്ക് നഷ്ടപ്പെട്ട ജെസിബി ബൊലേറോയും ബൈക്കും ഇടിച്ചുതെറിപ്പിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി; വിഡിയോ

പ്രദേശവാസികൾ പൊലീസിലും,വനം വകുപ്പിലും, റവന്യൂ വകുപ്പിലും എല്ലാം പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും ആക്ഷേപമുണ്ട്. നിലവിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികൾ. അതേസമയം എല്ലാ അനുമതിയോടും കൂടിയാണ് താൻ ഖനനം നടത്തുന്നതെന്നാണ് നിയാസിന്റെ വാദം.

Story Highlights mining, palakkad karingallathani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top