അധ്യക്ഷപദം ഒഴിയാൻ ഉറച്ച് സോണിയാ ഗാന്ധി; അനുനയ നീക്കവുമായി മുതിർന്ന നേതാക്കൾ

കോൺഗ്രസ് അധ്യക്ഷപദം ഒഴിയാൻ ഉറച്ച് സോണിയാ ഗാന്ധി. ഇക്കാര്യം ഉൾപ്പെടെ ചർച്ച ചെയ്യാൻ പ്രവർത്തക സമിതി വിളിക്കാൻ സോണിയാ ഗാന്ധി നിർദേശം നൽകി. അടുത്ത ആഴ്ചയാകും യോഗം ചേരുക.

താത്കാലിക അധ്യക്ഷപദവിയിൽ ഒരു വർഷ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് യോഗം വിളിക്കാൻ സോണിയ നിർദേശം നൽകിയത്. യോഗത്തിൽ അധ്യക്ഷപദവി ഒഴിയാനുള്ള താത്പര്യം സോണിയ പ്രഖ്യാപിക്കും. അതേസമയം, സോണിയ ഗാന്ധി അധ്യക്ഷ പദവിയിൽ തുടരണമെന്നാണ് ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ ആവശ്യം. രാഹുൽ ഗാന്ധി അധ്യക്ഷപദം എറ്റെടുക്കാമെന്ന് സമ്മതിക്കുന്നത് വരെ സോണിയാ ഗാന്ധി പദവിയിൽ തുടരണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.

ജനുവരി ആദ്യവാരം രാഹുലിനെ അധ്യക്ഷ സ്ഥാനത്ത് മടക്കി കാണ്ടുവരികയാണ് ഒരു വിഭാഗത്തിന്റെ ലക്ഷ്യം. ഗാന്ധി കുടുംബം സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന വാദം സ്ഥാപിക്കാനുള്ള നീക്കം ഇവർ ശക്തമാക്കി. രാഹുൽ ഗാന്ധി രണ്ടാം യുപിഎ കാലത്ത് പ്രധാനമന്ത്രി ആകാൻ ലഭിച്ച അവസരം വേണ്ടെന്ന് വച്ചതായി കോൺഗ്രസ് വക്താവ് ശക്തിസിംഗ് ഗോഹിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ അധ്യക്ഷനാകണം എന്ന വാദം തള്ളിയായിരുന്നു പ്രതികരണം.

Story Highlights sonia gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top