Advertisement

മറയൂർ ആദിവാസി ഊരിൽ യുവതി വെടിയേറ്റ് മരിച്ചു

August 22, 2020
Google News 1 minute Read

ഇടുക്കി മറയൂരിന് സമീപം യുവതി വെടിയേറ്റ് മരിച്ചു. ആദിവാസി ഊരിലാണ് സംഭവം. പാളപ്പെട്ടി ഊരിലെ കണ്ണൻ-ചാപ്പു ദമ്പതികളുടെ മകൾ ചന്ദ്രിക (35) ആണ് വെടിയേറ്റ് മരിച്ചത്.

Read Also :കണ്ണൂരിൽ നായാട്ടിന് പോയ സംഘത്തിലെ ആൾ വെടിയേറ്റ് മരിച്ചു; ദുരൂഹത

പാളപ്പെട്ടി കുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കൃഷി സ്ഥലത്താണ് സംഭവം നടന്നത്. സംഭവത്തിൽ ചന്ദ്രികയുടെ സഹോദരി പുത്രൻ കാളിയപ്പൻ, മണികണ്ഠൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗ്രാമവാസികൾ ചേർന്നാണ് കാളിയപ്പനെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പ്രതികൾ ചന്ദനത്തടി മോഷ്ടിച്ച വിവരം പുറത്തു പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലക്കു കാരണമെന്ന് പ്രാഥമിക വിവരം. സംഭവത്തിൽ മറയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights Marayoor, Shot dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here