കണ്ണൂരിൽ നായാട്ടിന് പോയ സംഘത്തിലെ ആൾ വെടിയേറ്റ് മരിച്ചു; ദുരൂഹത

കണ്ണൂർ കരിക്കോട്ടക്കരിഎടപ്പുഴയിൽ നായാട്ടിന് പോയ സംഘത്തിലെ ഒരാൾ വെടിയേറ്റ് മരിച്ചു.മുണ്ടയാംപറമ്പ് സ്വദേശി മോഹനനാണ് മരിച്ചത്.ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആളെ തോക്കുസഹിതം കരിക്കോട്ടക്കരി പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്.സംഭവത്തിൽ ദുരൂഹതയുണ്ട്. കാൽ മുട്ടിനാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്നയാൾ തന്നെയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉൾവനത്തിൽ നിന്ന്് ഏറെ പണിപ്പെട്ടാണ് മോഹനനെ റോഡിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ചോര വാർന്നാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.കൂടെ ഉണ്ടായിരുന്ന ആളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top