കുട്ടികളും കൊവിഡ് വാഹകരാവും; മാർഗ നിർദേശം പുറത്തിറക്കി ലോകാരോഗ്യ സംഘടന
കുട്ടികളും കൊവിഡ് വാഹകരായേക്കാം. 12 വയസിനും അതിനു മുകളിലുമുള്ള കുട്ടികളും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
രോഗം മുതിർന്നവരെ ബാധിക്കുന്ന അതേ രീതിയിൽ കുട്ടികളെയും ബാധിക്കും. എന്നാൽ, 6നും 11 നും ഇടയിൽ പ്രായമുള്ളവർക്ക് സാഹചര്യങ്ങൾക്ക് മാസ്‌ക് ധരിച്ചാൽ മതിയാകും. അഞ്ച് വയസിൽ താഴെയുള്ളവർക്ക് മാസ്‌ക് നിർബന്ധമില്ലെന്നും പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയും യുനിസെഫും സംയുക്തമായാണ് കുട്ടികൾക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.
കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാവണം പരിഗണന കൊടുക്കേണ്ടതെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, ലോകത്ത് ഇതുവരെ കൊവിഡ് മൂലമുള്ള മരണം എട്ട് ലക്ഷം കടന്നു. 33 ലക്ഷത്തിലധികമാണ് കൊവിഡ് ബാധിതരായിട്ടുള്ളത്.
Story Highlights – Children and covid carriers; The World Health Organization has issued guidelines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here