കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയിൽ സമ്പൂർണ ലോക്ക് ഡൗൺ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മലപ്പുറം ജില്ലയിൽ സമ്പൂർണ ലോക്ക് ഡൗൺ. ജില്ലയിൽ 395 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 377 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ജില്ലയിൽ ആദ്യമായാണ് ഇത്രയധികം പേർക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരിൽ 377 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 13 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2818 ആവുകയും ചെയ്തു. 240 പേർ പുതുതായി രോഗമുക്തി നേടി.
കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന മലപ്പുറം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള 24 അംഗ ഉദ്യോഗസ്ഥ സംഘം രോഗമുക്തി നേടി ആശുപത്രി വിട്ടത് ജില്ലക്ക് ആശ്വാസം പകരുന്നു. കഴിഞ്ഞ 14നാണ് മലപ്പുറം ജില്ലാ കളക്ടർ എസ് ഗോപാലകൃഷ്ണൻ, പെരിന്തൽമണ്ണ സബ് കളക്ടർ കെ.എസ് അഞ്ജു, അസിസ്റ്റന്റ് കളക്ടർ വിഷ്ണുരാജ്, എഎസ്പി ഹേമലത തുടങ്ങിയവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഞായാറാഴ്ചകളിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ ഇന്നും തുടരും.
Story Highlights – malappuram compleate lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here