Advertisement

വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പത്ത് പേർക്ക്

August 23, 2020
Google News 1 minute Read
covid test

വയനാട് ജില്ലയിൽ ഇന്ന് പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്ത് നിന്നും എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ ഒരാളുടെ ഉറവിടം വ്യക്തമല്ല. 39 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1306 ആയി. ഇതിൽ 1043 പേർ രോഗമുക്തരായി. 256 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 247 പേർ ജില്ലയിലും ഒൻപത് പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

സമ്പർക്കത്തിലുള്ള ബത്തേരി സ്വദേശി (29), അമ്പലവയൽ സ്വദേശി (28), ഉറവിടം അറിയാത്ത നെന്മേനി പുത്തൻകുന്ന് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ (46), ഓഗസ്റ്റ് 19 ന് കർണാടകയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി (60), മാടക്കര സ്വദേശി (29), ഓഗസ്റ്റ് 14 ന് കർണാടകയിൽ നിന്ന് വന്ന ഇരുളം സ്വദേശി (29), ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്ന് വന്ന 33 കാരൻ, ഓഗസ്റ്റ് 20 ന് ബാംഗ്ലൂരിൽ നിന്ന് വന്ന കമ്പളക്കാട് സ്വദേശി (25), അന്നുതന്നെ കർണാടകയിൽ നിന്ന് വന്ന നെന്മേനി സ്വദേശി (33), ജൂലൈ 31ന് അബുദാബിയിൽ നിന്ന് വന്ന 20 കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.

Read Also : സംസ്ഥാനത്ത് ഇന്ന് 1908 പേർക്ക് കൊവിഡ്

വാളാട് സ്വദേശികൾ 18, ദ്വാരക സ്വദേശികൾ 5, പെരിക്കല്ലൂർ സ്വദേശികൾ 3, കുപ്പാടിത്തറ സ്വദേശികൾ 2, കണിയാരം, പയ്യമ്പള്ളി, വരടിമൂല, പടിഞ്ഞാറത്തറ, നെന്മേനി, പുതുശ്ശേരി, വൈത്തിരി, വരദൂർ, കാരക്കാമല എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും ഒരു ഇ-റോഡ് സ്വദേശിയും ഒരു കർണാടക സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 187 പേരാണ്. 144 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 3666 പേരാണ്. ഇന്ന് വന്ന 13 പേർ ഉൾപ്പെടെ 313 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ഇന്ന് 1237 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 41150 സാമ്പിളുകളിൽ 39468 പേരുടെ ഫലം ലഭിച്ചു. ഇതിൽ 38172 നെഗറ്റീവും 1306 പോസിറ്റീവുമാണ്.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here