കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രക്ഷോഭം

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐഎം സംസ്ഥാനത്തെ വീടുകളിലും പാർട്ടി ഓഫീസുകളിലും സത്യഗ്രഹം സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ വസതിയിൽ കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററിൽ എസ് രാമചന്ദ്രൻപിള്ളയും പങ്കെടുത്തു. 25 ലക്ഷത്തിലധികം ആളുകൾ പ്രക്ഷോഭത്തിന്റെ ഭാഗമായെന്ന് കോടിയേരി പറഞ്ഞു.

Read Also : ജനപ്രതിനിധികൾ രംഗത്തിറങ്ങണം; ജനങ്ങളുടെ തെറ്റിധാരണ മാറ്റാനും സിപിഐഎം നിർദേശം

ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുക എന്നതുൾപ്പെടെ 16 ഇന ആവശ്യങ്ങളുന്നയിച്ചായിരുന്നു സിപിഐഎം പ്രക്ഷോഭം. എഴര ലക്ഷം വീടുകളിലായി 25 ലക്ഷം ആളുകൾ സത്യഗ്രഹത്തിൽ പങ്കെടുത്തുവെന്ന് നേതൃത്വം അവകാശപ്പെട്ടു. എകെജി സെന്ററിൽ പിബി അംഗം എസ് രാമചന്ദ്രൻപിള്ള, കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.

മരുതംകുഴിയിലെ വസതിയിലായിരുന്നു കുടുംബാംഗങ്ങൾക്കൊപ്പം കോടിയേരിയുടെ സത്യഗ്രഹം. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ കോൺഗ്രസിന്റേത് ഇരട്ടാത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് സർക്കാർ ഉള്ളിടത്തോളം വിമാനത്താവളം വിട്ടുകൊടുക്കില്ല. സംസ്ഥാനമൊട്ടുക്കും പാർട്ടിയുടേയും വർഗബഹുജന സംഘടനകളുടേയും ഓഫീസുകൾ പാർട്ടി അംഗങ്ങളുടെ വീടുകൾ എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.

Story Highlights cpim strike, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top