ജനപ്രതിനിധികൾ രംഗത്തിറങ്ങണം; ജനങ്ങളുടെ തെറ്റിധാരണ മാറ്റാനും സിപിഐഎം നിർദേശം

സംസ്ഥാന സർക്കാരിന് വേണ്ടി ജനപ്രതിനിധികൾ രംഗത്തിറങ്ങണമെന്ന് സിപിഐഎം നിർദേശം. സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ് നിയമസഭാകക്ഷി യോഗത്തിൽ നിർദേശം നൽകിയത്. എംഎൽഎമാർ സജീവമാകണമെന്നും നിർദേശം.
ലൈഫ് പദ്ധതിയിലും സ്വർണക്കടത്ത് കേസിലും സർക്കാരിനെതിരെ കടന്നാക്രമണം നടക്കുന്നതിനാൽ സമൂഹ മാധ്യമങ്ങളിലും മറ്റ് പൊതുഇടങ്ങളിലും സജീവമാകണമെന്നും ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണമെന്നും നിർദേശമുണ്ട്. വിവാദത്തിന് മറുപടിയായി നേട്ടങ്ങൾ നിരത്തണമെന്നും വികസനനേട്ടങ്ങൾ പ്രചരിപ്പിക്കണമെന്നും പാർട്ടി ആഹ്വാനം.
Read Also : സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ
അതേസമയം സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങൾ തുടരുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്ത് മുതൽ തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. സ്വർണക്കടത്ത് കേസിലെ പ്രതിരോധ തന്ത്രങ്ങൾക്ക് നേരത്തെ രൂപം നൽകിയിരുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലം യോഗം പരിശോധിക്കും. തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനമാണ് മറ്റൊരു അജണ്ട. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനും യോഗം തീരുമാനിക്കും. കേന്ദ്ര സർക്കാരിനെതിരെ പാർട്ടി കടുത്ത നിലപാടെടുക്കാനും സാധ്യതയുണ്ട്.
Story Highlights – mla, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here