കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 24 ലക്ഷം രൂപ വില വരുന്ന സ്വർണമാണ്. മലപ്പുറം പട്ടിക്കാട് സ്വദേശി മൂസയാണ് പിടിയിലായത്. 500 ഗ്രാം സ്വർണമാണ് പിടികൂടിയതെന്നാണ് വിവരം. മിശ്രിത രൂപത്തിൽ അയേൺ ബോക്‌സിന്റെ താഴെയും മറ്റുമായിട്ടാണ് സ്വർണം കടത്തിയത്. സ്വർണം പിടികൂടിയത് എയർ ഇന്റലിജൻസാണ്. പൊലീസ് മൂസയെ കസ്റ്റഡിയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top