കൊല്ലത്ത് നിർധനരായ കുടുംബത്തിന് വീടൊരുങ്ങി; വെർച്ച്വൽ താക്കോൽ ദാനം നിർവഹിച്ച് ആർ ശ്രീകണ്ഠൻ നായർ

കൊല്ലം വെള്ളിമണ്ണിലെ മാനസികാസ്വാസ്ഥ്യമുള്ള അമ്മയും സ്‌കൂൾ വിദ്യാർത്ഥിയായ മകനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ ഉറങ്ങും. ട്വന്റിഫോർ വാർത്തയെ തുടർന്ന് വെള്ളിമൺ സ്‌കൂളിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ സൗഹൃദം 1990 നിർമിച്ചുനൽകിയ വീടിന്റെ ഗൃഹപ്രവേശം നടന്നു. ഫ്‌ളവേഴ്‌സ് ടിവി എംഡിയും ട്വന്റിഫോർ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർ വെർച്ച്വൽ താക്കോൽ ദാനം നിർവഹിച്ചു.
ഷീബയുടെയും ഒൻപതാം ക്ലാസുകാരനായ മകൻ സൂര്യയുടെയും ദുരിത ദുരിതജീവിതം ട്വന്റിഫോർ വാർത്തയാക്കിയത് കഴിഞ്ഞ ദിവസമാണ്.
വാർത്ത കണ്ട് സൗഹൃദം 1990 എന്ന കൂട്ടായ്മ ഇവർക്ക് വീടുവച്ചു നൽകാനായി മുന്നോട്ടുവന്നു. കൂട്ടായ്മയുടെ അമരക്കാരിൽ ഒരാളും പ്രവാസിയുമായ ഷീമോൻ ജെയിംസാണ് നിർമ്മാണത്തിന് മുൻകൈയെടുത്തത്.
പിന്നീട് ഷീബയ്ക്ക് വീടൊരുക്കുന്നതിനായുള്ള നടപടകിൾ ആരംഭിച്ചു. ആദ്യം നാലു സഹോദരങ്ങളുടെ പേരിലായിരുന്ന സ്ഥലം ഷീബയുടെ പേരിലാക്കി. പിന്നാലെ വീടും പൂർത്തിയാക്കി. ഗൃഹോപകരണങ്ങളും സൂര്യയ്ക്ക് സൈക്കിളും സൗഹൃദം കൂട്ടായ്മ തന്നെ നൽകി. ഇന്ന് രാവിലെ മോണിംഗ് ഷോയിലൂടെ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ വെർച്വലായി താക്കോൽ ദാനം നിർവ്വഹിച്ചു.
Story Highlights – kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here