മത്തായിയുടെ ദുരൂഹ മരണം: മൃതദേഹം സംസ്‌കരിക്കുന്നത് വൈകും

mathai dead body cremation will be late

ചിറ്റാറിലെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് വൈകും. റീ പോസ്റ്റുമോർട്ടം വേണ്ടി വന്നേക്കുമെന്ന് സിബിഐ അറിയിച്ചു. ഇക്കാര്യം മത്തായിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മത്തായിയുടെ ഭാര്യ ഷീബയെ സിബിഐ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മത്തായിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൃതദേഹം സംസ്‌കരിക്കാൻ നടപടി വേണമെന്നും മത്തായിയുടെ ഭാര്യയോട് ഹൈക്കോടതി പറഞ്ഞു. എന്നാൽ മൃതദേഹം റീപോസ്റ്റുമോർട്ടെ ചെയ്യേണ്ടി വരുമെന്നാണ് സിബിഐ പറയുന്നത്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബിഐ അന്വേഷണത്തിന് കോടതി അനുമതി നൽകുന്നത്.

Story Highlights mathai dead body cremation will be late

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top