അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കില്ല; യുഡിഎഫിന്റെ അന്ത്യശ്വാസനം തള്ളി ജോസ് കെ മാണി

യുഡിഎഫിന്റെ അന്ത്യശ്വാസനം തള്ളി ജോസ് കെ മാണി. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കില്ല. നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. വിപ്പ് നൽകാൻ മുന്നണിയ്ക്ക് അധികാരമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കേരള കോൺഗ്രസ് പാർട്ടിയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. പുറത്താക്കിയതിന് ശേഷം വീണ്ടും ഒരു അച്ചടക്ക നടപടിയെന്നത് എന്താണെന്ന് മനസിലാവുന്നില്ല. നിയമസഭാ രേഖകൾ പ്രകാരം റോഷി അഗസ്റ്റിൻ നൽകിയ വിപ്പ് സ്വീകരിച്ചതുമാണ്. പാർട്ടിയുടെ നിർദേശം അവർ പാലിക്കേണ്ടതാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

സർക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ രംഗത്ത് വന്നിരുന്നു. തീരുമാനം അനുസരിച്ചില്ലങ്കിൽ നടപടുയെടുക്കുമെന്നും മുൻപ് അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് ജോസ് കെ മാണിയെ സസ്‌പെൻഡ് ചെയ്തത്. വീണ്ടും ഇതേ സമീപനം തുടർന്നാൽ തുടർ നടപടി സ്വീകരിക്കുമെന്നും ബെന്നിബഹന്നാൻ വ്യക്തമാക്കിയിരുന്നു.

Story Highlights -Non confidence motion, joke k maani rejected

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top