Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 89 പേര്‍ക്ക്

August 24, 2020
Google News 2 minutes Read
kottayam covid

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 89 പേര്‍ക്കാണ്. ഇതില്‍ 86 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. ആകെ 1405 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 16 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. വൈക്കം-11, കങ്ങഴ-7, വിജയപുരം-6, പനച്ചിക്കാട്-5, കറുകച്ചാല്‍-4 എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 63 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1051 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3002 പേര്‍ രോഗബാധിതരായി. 1948 പേര്‍ രോഗമുക്തി നേടി. പുതിയതായി 1795 പേര്‍ക്കു കൂടി ക്വാറന്റീന്‍ നിര്‍ദേശിച്ചു. ഇതോടെ ആകെ 13113 പേരാണ് ക്വാറന്റീനിലുള്ളത്.

Story Highlights covid confirmed 89 cases In Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here