Advertisement

ധനബിൽ പാസാക്കി

August 24, 2020
Google News 1 minute Read

2020-21 സാമ്പത്തിക വർഷത്തെ ധനബിൽ പാസാക്കി. അവിശ്വാസ പ്രമേയ ചർച്ച നടക്കേണ്ടതിനാൽ വളരെ വേഗത്തിലാണ് ധനബിൽ പാസാക്കിയത്. കൊവിഡ് സാഹചര്യത്തിൽ ധനബിൽ പാസാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഒറ്റ ദിവസത്തേക്ക് നിയമസഭ ചേരാൻ തീരുമാനിച്ചത്. അതേസമയം അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച അൽപസമയത്തിനകം നടക്കും.

സ്വർണക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. വി.ഡി സതീശൻ എംഎൽഎയാണ് പ്രേമയം അവതരിപ്പിക്കുന്നത്. അഞ്ച് മണിക്കൂറാണ് ചർച്ചക്ക് സമയം അനുവദിച്ചിരിക്കുന്നത്.

Read Also :പി ടി തോമസ് എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം

അന്തരിച്ച പ്രമുഖർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സഭാസമ്മേളനം തുടങ്ങിയത്. തൊട്ടുപിന്നാലെ സ്പീക്കർക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പ്രതിഷേധം ഉയർന്നത്. സർക്കാർ നടപടികൾ പൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷ എംഎൽഎമാർ ബഹളംവയ്ക്കുകയും നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. സർക്കാരിനെതിരെ പ്രതിപക്ഷം ബാനർ ഉയർത്തുകയും ചെയ്തു.

Story Highlights Kerala legislative assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here