പി ടി തോമസ് എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം

പി ടി തോമസ് എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം. പുറമ്പോക്ക് തോട് നികത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റിക്ക് വേണ്ടിയാണ് പുറമ്പോക്ക് തോട് കയ്യേറി നികത്തി റോഡ് നിർമിച്ചത്. ഇതിന് മേയറും പി ടി തോമസ് എംഎൽഎയും അധികാര ദുർവിനിയോഗവും നിയമലംഘനവും നടത്തിയെന്നാണ് പരാതി. തീരദേശ പരിപാലന നിയമവും തണ്ണീർത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് റോഡ് നിർമിച്ചത്.

Story Highlights P T Thomas MLA, Vigilance investigation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top