Advertisement

കരിപ്പൂർ വിമാനത്താവളത്തിൽ 88 ലക്ഷം രൂപയുടെ സ്വർണവേട്ട

August 24, 2020
Google News 1 minute Read
Gold hunt in karipur airport

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 88 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്, കാസർഗോഡ് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇതിന് പുറമെ കാസർഗോഡ് സ്വദേശിയിൽ നിന്ന് മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടിച്ചെടുത്തു.

ആദ്യ ഘട്ടത്തിൽ കടത്താൻ ശ്രമിച്ച ഒരു കിലോ 699 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 81 ലക്ഷം രൂപ വില വരും. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷരീഖ്.ടി.പി യാണ് പിടിയിലായത്. റിയാദിൽ നിന്നുള്ള സ്‌പൈസ് ജറ്റ് വിമാനത്തിലെത്തിയതായിരുന്നു യാത്രക്കാരൻ. ചെക്കിൻ ഇൻ ബാഗിലെ എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കട്ടികൾ.

രണ്ടാം ഘട്ടത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വർണവും മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടിച്ചെടുത്തു. കാസർകോട് സ്വദേശി ബണ്ടിച്ചാൽ ഇസ്മായിൽ ആണ് കള്ളക്കടത്തിന് ശ്രമിച്ചത്.കരിപ്പൂർ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.

Story Highlights Gold hunt in karipur airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here