Advertisement

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

August 24, 2020
Google News 1 minute Read

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയം തള്ളിയത്. സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. അഴിമതി കേസിലോ സ്വര്‍ണക്കടത്തിലോ ഉള്‍പ്പെട്ടവര്‍ക്ക് യാതൊരു സംരക്ഷണവും നല്‍കില്ല. ബോധപൂര്‍വം ചിലര്‍ പുകമറ സൃഷ്ടിക്കുകയാണെന്നും ആരോപണങ്ങള്‍ക്ക് തെളിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.ടി. ജലീല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭരണനേട്ടങ്ങള്‍ പറഞ്ഞ് മൂന്നേമുക്കാല്‍ മണിക്കൂറായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. ഇതിനിടെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി. സഭയില്‍ ബഹളം വച്ച പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. രണ്ടരമണിക്കൂറിലധികം നീണ്ട മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധവുമായാണ് പ്രതിപക്ഷം നടത്തുളത്തില്‍ ഇറങ്ങിയത്. മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയാറാകാതെ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.

Story Highlights no-confidence motion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here