Advertisement

സ്പീക്കർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

August 24, 2020
Google News 0 minutes Read

സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. സ്പീക്കർ മാറി നിൽക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സമ്മേളനത്തിന്റെ ആദ്യ അജൻഡയായ അന്തരിച്ച പ്രമുഖർക്കുള്ള അനുശോചന രേഖപ്പെടുത്തി. അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കർ വി.ഡി.സതീശന് അനുമതി നൽകി. സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പരാമർശം. സർക്കാർ നടപടികൾ പൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് സ്പീക്കർ മറുപടി നൽകി. പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്നത് ഭരണഘടാപരമായ ബാധ്യതയാണെന്നും സ്പീക്കർ പറഞ്ഞു.

എന്നാൽ പ്രതിപക്ഷ എംഎൽഎമാർ ബഹളംവയ്ക്കുകയും നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. സർക്കാരിനെതിരെ സഭയിൽ പ്രതിഷേധ ബാനർ ഉയർത്തി. സർക്കാർ നടപടികൾ പൂർത്തിയാക്കിയ ശേഷം അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here