സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്‌സി രംഗത്തേക്ക് ചുവട് വയ്ക്കുന്നു; ‘സവാരി’ ഉടൻ

സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്‌സി രംഗത്തേക്കും. ‘സവാരി’ എന്ന പേരിലാണ് സർക്കാരിന് പങ്കാളിത്തമുള്ള ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) എന്നിവരുടെ സംയുക്ത സംരംഭമാണ് സവാരി.

ഇതിനായി സോഫ്റ്റ്‌വെയർ തയാറാക്കുന്നത് കളമശേരിയിലെ വിഎസ്ടി എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ്. ആദ്യഘട്ടത്തിൽ പത്ത് കോടി ചെലവാക്കുന്നത് ഐടിഐ ആണ്. ക്ഷേമനിധി ബോർഡ് അംഗങ്ങളായ പത്ത് ലക്ഷത്തോളം ടാക്‌സി കാർ, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി. തിരുവനന്തപുരം ജില്ലയിലായിരിക്കും ആദ്യം പദ്ധതി നടപ്പിലാക്കുക.

Read Also : ദോഹയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശികളെ ടാക്‌സി ഡ്രൈവര്‍ വഴിക്ക് ഇറക്കിവിട്ടു

ആദ്യമായാണ് സർക്കാർ ഓൺലൈൻ ടാക്‌സി സേവനത്തിൽ പങ്കാളിത്തം നൽകുന്നത്. കൊവിഡ് കാരണം നീണ്ടുപോയ പദ്ധതിയാണ് ഓണത്തിന് ശേഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ശേഷം മറ്റ് ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ബോർഡ് ചെയർമാൻ എം എസ് സ്‌കറിയ വ്യക്തമാക്കി. സ്വകാര്യ ഓൺലൈൻ ടാക്‌സികൾ രംഗത്തെത്തിയതോട് കൂടിയുള്ള വരുമാന നഷ്ടം നികത്താനാണ് തീരുമാനം.

Story Highlights taxi service, savari from kerala gov

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top