ദോഹയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശികളെ ടാക്‌സി ഡ്രൈവര്‍ വഴിക്ക് ഇറക്കിവിട്ടു

auto taxi strike from july 4

ദോഹയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശികളെ ടാക്‌സി ഡ്രൈവര്‍ വഴിക്ക് ഇറക്കിവിട്ടു. എറണാകുളത്ത് നിന്ന് കന്യാകുമാരിയിലേക്ക് പോകാനായി പ്രീപെയ്ഡ് ടാക്‌സിയില്‍ എത്തിയ മൂന്നുപേരെയാണ് അമരവിളയ്ക്ക് സമീപം ഇറക്കിവിട്ടത്. മണിക്കൂറുകളോളം ഇവര്‍ പൊതുയിടത്തില്‍ നിന്നെങ്കിലും ഇടപെടാന്‍ ആരോഗ്യവകുപ്പോ പൊലീസോ തയാറായില്ല

എറണാകുളത്ത് നിന്ന് കന്യാകുമാരിയിലേക്ക് തിരിച്ച മൂവര്‍ സംഘം അതിരാവിലെയാണ് അമരവിളയിലെത്തിയത്. അതിര്‍ത്തി കടക്കാന്‍ പെര്‍മിറ്റില്ലെന്ന കാരണം പറഞ്ഞ് ടാക്‌സി ഡ്രൈവര്‍ ഇവരെ അമരവിള ചെക്ക്‌പോസ്റ്റില്‍ ഇറക്കിവിടുകയായിരുന്നു. കഴിഞ്ഞ പതിനെട്ടാം തിയതിയാണ് ദോഹയില്‍ നിന്ന് എറണാകുളത്തെത്തിയതെന്നാണ് ഇവര്‍ പറയുന്നത്. ശേഷം ഹോട്ടല്‍ റൂമില്‍ താമസിച്ചിരുന്ന ഇവര്‍ കൊച്ചിയില്‍ പലയിടത്തും പോയതായും പറയുന്നു. വിമാനത്താവളത്തിലുള്‍പ്പെടെ പരിശോധനകള്‍ക്ക് വിധേയമാക്കിയില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്

മണിക്കൂറുകളോളം ഇവര്‍ അമരവിളയില്‍ തുടര്‍ന്നു. പൊലീസിനെയും ആരോഗ്യവകുപ്പിനെയും ദിശയെയും ബന്ധപ്പെട്ടെങ്കിലും ഇടപെടാന്‍ തയാറായില്ല. സ്വന്തം നിലയില്‍ വാഹനമോ ആംബുലന്‍സോ സംഘടിപ്പിച്ചു പോകാനായിരുന്നു അധികൃതരുടെ നിര്‍ദേശം. മണിക്കൂറുകള്‍ക്ക് ശേഷം അമരവിളയില്‍ നിന്ന് ടാക്‌സിയില്‍ കളിയിക്കാവിളക്ക് പോയ സംഘം, കന്യാകുമാരിയില്‍ നിന്നെത്തിയ വാഹനത്തില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

 

 

Story Highlights: taxi driver drove down residents of Kanyakumari in the way

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top