കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി

കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി. രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. മേൽക്കൂര നിർമാണത്തിനുവന്ന യുവാവും അയൽക്കാരനും ചേർന്നാണ് പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിൽ മൊഴി നൽകി.
2019 സെപ്തംബറിലും 2020 ഫെബ്രുവരിയിലുമാണ് പീഡനം നടന്നത്. രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. വീടിന് സമീപം മേൽക്കൂര നിർമാണത്തിന് വന്ന യുവാവും അയൽക്കാരനുമാണ് പ്രതികൾ എന്നാണ് പരാതിയിൽ പറയുന്നത്. പോക്‌സോ വകുപ്പ് പ്രകാരം കാസർഗോഡ് ടൗൺ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഈ മാസം 21-നാണ് കേസ് രജിസ്റ്റർ ചെയ്തത്.
Read Also :കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ബലാത്സംഗം ചെയ്ത പതിനാലുകാരി ഒന്നരമാസം ഗർഭിണി
നീലേശ്വരം തൈക്കടപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും,
മാതാവും ഉൾപ്പെടെ പത്ത് പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു. ഇതിൽ പിതാവും അയൽവാസികളും ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലാണ്. കുട്ടിയെ ഗർഭചിദ്രം നടത്തിയ രണ്ട് ഡോക്ടർമാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല. ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നതായാണ് വിവരം.
Story Highlights – kasaragod rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here