അഞ്ചുനില കെട്ടിടത്തിനടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നാലുവയസുകാരനെ രക്ഷപ്പെടുത്തിയത് 18 മണിക്കൂറുകള്‍ക്ക് ശേഷം

മഹാരാഷ്ട്രയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ 18 മണിക്കൂറുകള്‍ക്ക് ശേഷം നാലുവയസുകാരനെ രക്ഷപ്പെടുത്തി. മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയിലെ കാജര്‍പുരയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. അഞ്ച് നില കെട്ടിടമാണ് തകര്‍ന്നുവീണത്. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

18 മണിക്കൂറുകള്‍ക്ക് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടിയുമായി പുറത്തെത്തിയ എന്‍ഡിആര്‍ഫ് ടീമംഗങ്ങളെ കൈയടികളോടെയാണ് സമീപവാസികള്‍ സ്വീകരിച്ചത്. അതേസമയം, അപകടത്തില്‍ മരണസംഖ്യ 13 ആയി. ദുരന്തനിവാരണ സേനയുടെ മൂന്ന് യൂണിറ്റുകളുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. അഗ്‌നിശമന സേനയുടെ 12 സംഘവും സംഭവസ്ഥലത്തുണ്ട്. 75 ലധികം പേരെ രക്ഷപ്പെടുത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പരുക്കേറ്റവരെ പുനെ, മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Story Highlights 4-year-old boy rescued After 18 hosur in maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top