മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടം; മരണ സംഖ്യ 13 ആയി

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 13 ആയി. അഞ്ചോളം പേര്‍ ഇനിയും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ദുരന്തനിവാരണ സേനയുടെ മൂന്ന് യൂണിറ്റുകളുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. അഗ്‌നിശമന സേനയുടെ 12 സംഘവും സംഭവസ്ഥലത്തുണ്ട്. 75 ലധികം പേരെ രക്ഷപ്പെടുത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പരുക്കേറ്റവരെ പുനെ, മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിന്നും ദുരന്തനിവാരണ സേന നാല് വയസുളള കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടെത്തിയത്. മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ കാജര്‍പുരയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. അഞ്ച് നില കെട്ടിടമാണ് തകര്‍ന്നുവീണത്.
Story Highlights – Building collapse in Raigad, Maharashtra; death toll rose to 13
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here