മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് രണ്ട് മരണം; 18 പേർ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് രണ്ട് മരണം. മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെ കാജർപുരയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പതിനെട്ട് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

റായ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്. അഞ്ച് നില കെട്ടിടമാണ് തകർന്നുവീണത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ പൊലീസും അഗ്നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹം ലഭിച്ചത്. സ്ഥലത്ത് തെരച്ചിൽ തുടരുകയാണെന്നും രണ്ട് പേർ മരിച്ചതായും ജില്ലാ കളക്ടർ നിധി ചൗധരി പറഞ്ഞു. പതിനെട്ട് പേർ കുടുങ്ങിക്കിടക്കുന്നതായും കളക്ടർ അറിയിച്ചു. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും (എൻഡിആർഎഫ്) സ്ഥലത്ത് എത്തിയിട്ടുണ്ട്.

Story Highlights Building collapse, Maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top