പെൻഷനും മുടങ്ങി; എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരമുഖത്തേക്ക്

ചികിത്സയ്ക്കും മരുന്നിനും പിന്നാലെ പെൻഷനും മുടങ്ങിയതോടെ എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിഷേധവുമായി രംഗത്ത്. ദുരിത ബാധിതരുടെ സങ്കടങ്ങൾ മുഖ്യമന്ത്രി കേൾക്കണമെന്നാവശ്യപ്പെട്ടാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ പ്രതിഷേധം.

Read Also : എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും പ്രതിഷേധവുമായി തലസ്ഥാനത്തേക്ക്

ജില്ലയിലെ 6728 ദുരിതബാധിതർക്ക് സാമൂഹിക സുരക്ഷാ മിഷൻ വിതരണം ചെയ്യുന്ന സാന്ത്വന ചികിത്സ ധനം കഴിഞ്ഞ മാർച്ച് മാസം മുതൽ മുടങ്ങിയിരിക്കുകയാണ്. കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കൊപ്പം തുച്ഛമായ പെൻഷൻ കൂടി മുടങ്ങിയതോടെ പലരും ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണ്. ഓണമെത്താറായിട്ടും അധികൃതർ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇവരുടെ പരാതി. കാസർഗോഡും കാഞ്ഞങ്ങാടുമായാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Story Highlights endosulphan, pension

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top