Advertisement

എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും പ്രതിഷേധവുമായി തലസ്ഥാനത്തേക്ക്

January 30, 2020
Google News 1 minute Read

എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും പ്രതിഷേധവുമായി തലസ്ഥാനത്തേക്ക്. സർക്കാർ തീരുമാനങ്ങൾ നടപ്പാക്കുക, 2017ൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലുടെ കണ്ടെത്തിയ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് എൻഡോസൾഫാൻ ദുരിതബാധിതർ പ്രതിഷേധവുമായി എത്തുന്നത്.

2019 ൽ സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തിയ അമ്മമാരുടെ പട്ടിണി സമരം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു. ഉറപ്പുകൾ നടപ്പാക്കാതായതോടെയാണ് ദുരിതബാധിതർ വീണ്ടും പ്രതിഷേധവുമായി തലസ്ഥാനത്തെത്തുന്നത്. സെക്രട്ടറിയേറ്റ് സമരം ദയാഭായി ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ജനുവരി 30 മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതരായ അമ്മമാർ നടത്തിയ പട്ടിണിസമരവും സാമൂഹ്യ പ്രവർത്തക ദയാബായിയുടെ നിരാഹാര സമരവും സർക്കാരിനെ കൊണ്ട് ഒത്തുതീർപ്പ് വ്യവസ്ഥകൾ ഉണ്ടാക്കാൻ നിർബന്ധിതമാക്കി. എന്നാൽ ഈ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഇതേത്തുടർന്നാണ് എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരവുമായി രംഗത്തെത്തുന്നത്.

Story Highlights: Endosulfan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here