കോഴിക്കോട്ട് പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടിച്ചു

കോഴിക്കോട്ട് പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടിച്ചു. പുഷ്പ ജംഗ്ഷനിലെ ഗോഡൗണിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

രാത്രി 8.30 ഓടെയാണ് പ്രദേശത്ത് തീപടര്‍ന്നത്. നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. നിലവില്‍ മൂന്നുയൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹെല്‍മറ്റ്, കോട്ട്, ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് എന്നിവ ശേഖരിച്ചിട്ടുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്.

നിലവില്‍ കെട്ടിടത്തിനുള്ളില്‍ തീകത്തുകയാണ്. അതിനാല്‍ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.

Story Highlights fire broke out in a plastic warehouse Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top