മാരുതി കാറിനെ കേന്ദ്രകഥാപാത്രമാക്കി സേതുവിന്റെ മഹേഷും മാരുതിയും

മാരുതി കാറിനെ കേന്ദ്രകഥാപാത്രമാക്കി സച്ചി സേതു കൂട്ടുകെട്ടിലെ സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

All the best to #ManiyanpillaRaju chettan, #AsifAli, #Sethu, #VSLFilmHouse and the entire team of #MaheshumMaruthiyum! Here is the first look poster! 😊 Maheshum Maruthiyum

Posted by Prithviraj Sukumaran on Monday, August 24, 2020

ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നു.
സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് സേതു തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷസും വിഎസ്എല്‍ ഫിലിം ഹൗസ് ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Story Highlights first look poster of new movie ‘Mahesh and Maruti’ released

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top