Advertisement

സ്വര്‍ണകള്ളക്കടത്ത് കേസ്; അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ്

August 25, 2020
Google News 1 minute Read
swapna got 3 crore rupee as commission

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസ്. കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെ ഫോണ്‍ വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ നാല് പേരെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ അബ്ദുള്‍ ഹമീദ്, അബൂബക്കര്‍, ഷമീം എം എ, ജിപ്സല്‍ സി വി എന്നിവരെയാണ് എന്‍ഐഎ പുതുതായി പ്രതി ചേര്‍ത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പുതുതായി നാല് പേരെ കൂട്ടിച്ചേര്‍ത്തതോടെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ പ്രതികള്‍ 24 ആയി.

അതേസമയം, കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. 2016 മുതല്‍ 2018 വരെ 11 തവണ ഡിപ്ലോമാറ്റിക് കാര്‍ഗോക്ക് അനുമതി നല്‍കിയതായി സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ വ്യക്തമാക്കി. 2018 ശേഷം കോണ്‍സുലേറ്റിലേക്ക് വന്ന കാര്‍ഗോ വിവരങ്ങള്‍ അറിയില്ലെന്നും മൊഴിയിലുണ്ട്. ഇന്നലെ എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം നല്‍കിയത്.

Story Highlights Gold smuggling case, Anil Nambiar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here