ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 60,975 കൊവിഡ് കേസുകൾ

india confirmed 60975 covid cases within 24 hour

ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 60,975 കൊവിഡ് കേസുകൾ. ഇതോടെ ആകെ കൊവിഡ് പോസിറ്റീവ് കേസുകൾ 31,67,323 കടന്നു. 58,390 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 848 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ഈ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് മുതൽ ഈ സംസ്ഥാനങ്ങളിൽ തന്നെയാണ് കൊവിഡ് അതിരൂക്ഷമായി തുടരുന്നത്.

ഇന്ത്യയിൽ കൊവിഡ് അതിരൂക്ഷ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു ഡൽഹി. എന്നാൽ ഇന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കൊവിഡ് രൂക്ഷ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി ആറാം സ്ഥാനത്തിലേക്ക് താഴ്ന്നു.

Story Highlights india confirmed 60975 covid cases within 24 hour

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top