കാസർഗോഡ് 99 പേർക്ക് കൊവിഡ്; എല്ലാവരും സമ്പർക്ക രോഗികൾ

കാസർഗോഡ് സമ്പർക്ക രോഗവ്യാപനം രൂക്ഷമാകുന്നു. പുതുതായി 99 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മുഴുവൻ പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. ചെമ്മനാട്, കാഞ്ഞങ്ങാട് മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ചെമ്മനാട് 22 പേരും കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ 19 പേരും കൊവിഡ് പോസിറ്റീവായി. പുതുതായി 103 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
4193 പേർക്കാണ് ജില്ലയിൽ ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതിൽ 513 പേർ വിദേശത്ത് നിന്നെത്തിയവരും 375 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 3305 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്.
Story Highlights – kasaragod covid update
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News