Advertisement

ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

August 25, 2020
Google News 2 minutes Read

തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് കേസ് എടുത്തത്.

ഫ്ലാറ്റ് നിർമ്മാണം മാനദണ്ഡങ്ങൾ പാലിച്ചല്ല നടപ്പാക്കുന്നത്, ഗുണനിലവാരം പരിശോധിച്ചിട്ടില്ല, കമ്പി- സിമന്റ് തുടങ്ങിയവയുടെ അളവുകൾ കൃത്യമല്ല എന്നതടക്കമുള്ള പരാതികളാണ് അനിൽ അക്കര എംഎൽഎ പ്രധാനമായും ഉന്നയിച്ചത്.

Read Also : ലൈഫ് മിഷൻ വിവാദം; റെഡ് ക്രസന്റിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റ് ജനറൽ

140 കുടുംബങ്ങൾക്കായി ഒരുങ്ങുന്ന ഫ്‌ളാറ്റ് സമുച്ചയം കുടുംബങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും പരാതിയിലുണ്ട്. വിദഗ്ധ സമിതി രൂപീകരിച്ച് കെട്ടിട സമുച്ചയത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിദഗ്ധ സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല. ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിലെ ക്രമക്കേടുകൾ ഉന്നയിച്ചുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്.

Story Highlights life mission, human rights commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here