ബ്രേക്കിംഗ്: ക്ലബ് വിടുമെന്നറിയിച്ച് മെസി; ബാഴ്സലോണയിൽ അടിയന്തര ബോർഡ് യോഗം

സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിടുകയാണെന്ന് റിപ്പോർട്ട്. താരം ക്ലബിനോട് തീരുമാനം അറിയിച്ചു കഴിഞ്ഞെന്നും ഇതിൻ്റെ പശ്ചാത്തലത്തിൽ ക്ലബ് അടിയന്തര ബോർഡ് യോഗം ചേരുകയാണെന്നും സൂചനയുണ്ട്. ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ടുകളെ ശരിവച്ചു കൊണ്ട് മുൻ ബാഴ്സലോണ ക്യാപ്റ്റൻ കാർലോസ് പുയോൾ ട്വിറ്ററിലൂടെ മെസിയ്ക്ക് യാത്ര അയപ്പ് നൽകുകയും ചെയ്തു.
Read Also : മെസിക്കായി വലവിരിച്ച് ഇന്റർമിലാൻ; ക്ലബ് മുന്നോട്ടുവച്ചത് വമ്പൻ കരാർ
അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
14ആം വയസ്സ് മുതൽ ക്ലബിനൊപ്പമുള്ള മെസിയെ വളർത്തിയത് ബാഴ്സലോണയാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന താരത്തിൻ്റെ ചികിത്സയടക്കം സകല ചെലവുകളും ഏറ്റെടുത്ത ബാഴ്സലോണ 17ആം വയസിൽ മെസിയെ സീനിയർ ടീമിൽ അവതരിപ്പിച്ചു. 2004ൽ തുടങ്ങിയ ആ യാത്ര ഒന്നര പതിറ്റാണ്ടിലധികമാണ് നീണ്ടു നിന്നത്. 2001ൽ ക്ലബിലെത്തിയത് പരിഗണിച്ചാൽ രണ്ട് പതിറ്റാണ്ടോളം നീണ്ട ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്.
Read Also : മാനേജ്മെന്റിലും പരിശീലകനിലും അതൃപ്തി; മെസി ബാഴ്സലോണ വിട്ടേക്കും
ടീമിൻ്റെ നിലവാരം ഇടിഞ്ഞത് മെസിയെ അസ്വസ്ഥനാക്കിയിരുന്നു. പരിശീലകരുടെയും യുവതാരങ്ങളുടെയും കാര്യത്തിൽ മാനേജ്മെൻ്റ് എടുക്കുന്ന നിലപാടുകളും മെസിയെ ചൊടിപ്പിച്ചു. ആർതർ മെലോ, മാർക്കം, കുട്ടീഞ്ഞോ തുടങ്ങിയ താരങ്ങളെ വിറ്റും ലോണിൽ അയച്ചും ഒഴിവാക്കിയ രീതിയും അത്‌ലറ്റികോ മാഡ്രിഡിൽ നിന്നെത്തിയ അൻ്റോയിൻ ഗ്രീസ്മാനോട് ക്ലബിൻ്റെ പെരുമാറ്റവും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ബാഴ്സ പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിൻ്റെ പല നിലപാടുകളോടും മെസിക്ക് എതിർപ്പായിരുന്നു.
കൊവിഡ് പ്രതിസന്ധിക്കിടെ താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെൻ്റ് താരങ്ങളെ കുറ്റപ്പെടുത്തിയ സംഭവത്തിൽ മെസി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Story Highlights – Messi tells Barcelona he is leaving and will terminate contract
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here