മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ്: ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജലകമ്മീഷൻ സുപ്രിംകോടതിയിൽ

no room for apprehension says national water commission

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് ഹർജിക്കാരൻ ഉയർത്തുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജല കമ്മീഷൻ സുപ്രീംകോടതിയിൽ. നിലവിൽ ജലനിരപ്പ് 130 അടിയാണെന്ന് ദേശീയ ജല കമ്മീഷന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു.

കഴിഞ്ഞ പത്ത് വർഷമായി ശരാശരി 123.21 അടിയാണ് ജലനിരപ്പെന്നും വ്യക്തമാക്കി. കാലവർഷ സമയത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന പൊതുപ്രവർത്തകനായ റസൽ ജോയിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി.

Story Highlights no room for apprehension says national water commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top