പഞ്ചായത്ത് ഓഫീസ് അടിച്ച് തകർത്ത സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ

ഇടുക്കി ചിന്നക്കനാലിൽ പഞ്ചായത്ത് ഓഫീസ് ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായത് സ്വകാര്യ കരാറുകാരനായ ഗോപി എന്ന പേരിൽ അറിയപ്പെടുന്ന രാജൻ, ആന്റണി, മുത്തുകുമാർ, വിജയ് എന്നിവരാണ്. കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സംഭവത്തിൽ സെക്രട്ടറിയടക്കമുള്ള ആളുകളെ പരുക്കേൽപ്പിച്ചിരുന്നു. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു

കഴിഞ്ഞ ദിവസമാണ് ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് ഒരു സംഘം ആളുകൾ അടിച്ചു തകർത്തത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയടക്കം അഞ്ച് സ്റ്റാഫുകൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. സൂര്യനെല്ലി സ്വദേശി ഗോപി എന്ന കോൺട്രാക്ടറും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്നലെ തന്നെ വിവരം ലഭിച്ചിരുന്നു.

ചിന്നക്കനാൽ വില്ലേജ് ഓഫീസിന് സമീപം ഇയാൾ നിർമിക്കുന്ന കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണം. ശാന്തൻ പാറ പൊലീസാണ് സംഭവത്തിൽ കേസെടുത്തത്.

Story Highlights idukki chinnakanal panchayath office attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top