പെരിയ ഇരട്ടക്കൊലപാതകം; കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്കു വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് അപ്പീലിൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് വിധി പറയുന്നത്.

വിധി വരാതെ അന്വേഷണം തുടരാനാകില്ലെന്ന് സിബിഐയും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 ഒക്ടോബറിലാണ് പെരിയ കേസ് സിബിഐയ്ക്ക് കൈമാറാൻ സിംഗിൾ ബഞ്ച് ഉത്തരവിടുന്നത്. അതേ സമയം കേസ് സിബിഐ ഏറ്റെടുത്തെങ്കിലും ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയതോടെ അന്വേഷണം വഴി മുട്ടി. അപ്പീലിന്മേലുള്ള വാദം നവംബറിൽ തന്നെ പൂർത്തിയായെങ്കിലും വിധി പറയുന്നത് വൈകുകയായിരുന്നു.

Story Highlights periya murder case,high court appeal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top