Advertisement

‘പിണറായി മുണ്ടുടുത്ത സ്റ്റാലിൻ’ എന്ന് മുല്ലപ്പള്ളി

August 25, 2020
Google News 1 minute Read

മുണ്ടുടുത്ത സ്റ്റാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രി കെ ടി ജലീലിനെ എൻഐഎ അറസ്റ്റ് ചെയ്യാനൊരു കയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുല്ലപ്പള്ളി .സമരത്തിന് ഐക്യദാർഢ്യവുമായി ജില്ലകളിൽ ഡിസിസി പ്രസിഡൻറുമാരുടെ നേതൃത്വത്തിലും ഉപവാസ സമരം നടക്കുകയാണ്.

Read Also : മുഖ്യമന്ത്രി പിണറായി വിജയന്റേത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം

കഴിഞ്ഞ ദിവസം നിയമസഭയിൽ പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയം തള്ളിയത്. സ്വർണക്കടത്തിൽ പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നൽകി. അഴിമതി കേസിലോ സ്വർണക്കടത്തിലോ ഉൾപ്പെട്ടവർക്ക് യാതൊരു സംരക്ഷണവും നൽകില്ല. ബോധപൂർവം ചിലർ പുകമറ സൃഷ്ടിക്കുകയാണെന്നും ആരോപണങ്ങൾക്ക് തെളിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Story Highlights pinarayi vijayan, mullappally ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here