തീപിടുത്തം: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു

സെക്രട്ടേറിയറ്റില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു. സ്വര്‍ണക്കടത്ത് കേസിന്റെ തെളിവുകള്‍നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നാളെ സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍ ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വിശദമായ നിവേദനം ഗവര്‍ണര്‍ക്ക് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഫയലിന് തങ്ങള്‍ തീവച്ചതാണെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ തന്നെ പറഞ്ഞതായും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ നടന്ന തീപിടുത്തത്തില്‍ നഷ്ടപ്പെട്ടത് തികച്ചും ദുരൂഹമാണെന്ന് ഗവര്‍ണറെ ധരിപ്പിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.
‘ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, എന്‍ഐഎയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്ന് വരാന്‍ പോകുന്നുവെന്ന് കണ്ടുകൊണ്ടാണ് ഈ ഫയലുകള്‍ എല്ലാം നശിപ്പിച്ചത്്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് ഈ നിലയില്‍ ഔദ്യോഗിക ഫയലുകള്‍ നശിപ്പിക്കാന്‍ കഴിയുമോ’ രമേശ് ചെന്നിത്തല ചോദിച്ചു. ഈ സംഭവങ്ങളെ ലാഘവ ബുദ്ധിയോടെ കാണാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് ഗവര്‍ണറോട് പറഞ്ഞു. ഭരണത്തലവന്‍ എന്ന നിലയില്‍ ഗവര്‍ണറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Story Highlights – secretariat-fire: Ramesh Chennithala met Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here