ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. സഹാറാ സമയ് ചാനലിലെ മാധ്യമ പ്രവർത്തകൻ രത്തൻ സിംഗാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വാരണാസിക്ക് സമീപം ബല്ലയ ജില്ലയിലെ വീടിന് മുൻപിൽ നിൽക്കുമ്പോഴാണ് സംഭവം.

Read Also : പഞ്ചാബിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

രത്തൻ സിംഗിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം ഗാസിയാബാദിൽ മാധ്യമ പ്രവർത്തകനെ ഗുണ്ടകൾ കൊലപ്പെടുത്തിയിരുന്നു.

Story Highlights utharpradesh, journalist killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top