വെസ്റ്റ്ഹില്ലിൽ വീടിന് ഭീഷണിയായ മരം മുറിച്ചുമാറ്റി; ആശ്വാസത്തിൽ കുടുംബം

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ വീടിന് ഭീഷണി ഉയർത്തിയിരുന്ന മരം മുറിച്ച് മാറ്റി. കൂറ്റൻ മരം ഏത് നിമിഷവും കടപുഴകി വീഴുമെന്ന ഭീതിയിൽ താമസിക്കുന്ന കുടുംബത്തെ പറ്റി ട്വന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്ന് റെയിൽവേയാണ് മരം മുറിച്ച് മാറ്റിയത്.

ഒരു അർബുധ രോഗ ബാധിത ഉൾപ്പെടെ ഏഴ് സ്ത്രീകൾ താമസിച്ച വീട്ടിലേക്ക് ഏത് നിമിഷവും കടപുഴകി വീഴുമെന്ന തരത്തിലാണ് റെയിൽവേയുടെ സ്ഥലത്ത് മരം നിന്നിരുന്നത്. പണ്ടൊരു നാൾ മരത്തിന്റെ ചില്ലയൊടിഞ്ഞ് വീടിന്റെ മേൽക്കൂര തകർന്നത് മുതൽ കൃഷ്ണ പ്രിയയുടെ കുടുംബം ആധിയോടെയാണ് കിടന്നുറങ്ങിയിരുന്നത്.

Read Also : വീടിന് ഭീഷണിയായ മരം മുറിച്ച് മാറ്റാൻ നടപടിയായി; 24 ഇംപാക്ട്

ബന്ധപ്പെട്ട അധികാരികൾക്കെല്ലാം അപേക്ഷ നൽകിയിരുന്നു. വകുപ്പുകൾ പരസ്പരം പഴിചാരുകയല്ലാതെ ഒന്നര വർഷത്തിനിപ്പുറം ഒരു നടപടിയും ഉണ്ടായിട്ടില്ല. വീട് ഭാഗികമായി തകർന്ന അവസ്ഥയിലാണ്. അവസാന ആശ്രയമായി പ്രധാനമന്ത്രിക്ക് കത്തെഴുതാനൊരുങ്ങിയത്. അതിനിടെയാണ് ഈ കുടുംബം ട്വന്റിഫോറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വാർത്ത നൽകുകയും അധികൃതർ നപടിയെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.

കെഎസ്ഇബിയുടെ അനുമതി തേടിയ ശേഷം മരം മുറിച്ച് മാറ്റാമെന്നാണ് റെയിൽവെ തീരുമാനിച്ചിരുന്നത്. മരം റെയിൽവേ ട്രാക്കിന് ഭീഷണി അല്ലാതിരുന്നതാണ് തീരുമാനം വൈകാൻ ഇടയാക്കിയത്. റെയിൽവേയ്ക്ക് വിയോജിപ്പ് ഇല്ലാത്തതിനാൽ ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം നേരിട്ട് മരം മുറിച്ചു മാറ്റുമെന്ന് എംഎൽഎ പ്രദീപ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

Story Highlights tree cut, kozhikkode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top