Advertisement

സംസ്ഥാനത്ത് 10 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി

August 26, 2020
Google News 1 minute Read
HOTSPOT

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 10 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 15), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വള്ളത്തോള്‍ നഗര്‍ (6), പഴയന്നൂര്‍ (5, 7 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ (11), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (22), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (5, 12, 14, 16, 17), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (2), എറണാകുളം ജില്ലയിലെ കറുകുറ്റി (14, 16) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

25 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊടകര (സബ് വാര്‍ഡ് 2), അവിനിശേരി (സബ് വാര്‍ഡ് 3), എലവള്ളി (വാര്‍ഡ് 9), തോളൂര്‍ (5), കോലാഴി (സബ് വാര്‍ഡ് 1), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (6, 8), കുന്നത്താനം (10), കുറ്റൂര്‍ (5, 6, 7), ഓമല്ലൂര്‍ (1), പുറമറ്റം (2, 12, 13), പാലക്കാട് ജില്ലയിലെ ആലന്തൂര്‍ (എല്ലാ വാര്‍ഡുകളും), മാതൂര്‍ (15), കുത്തന്നൂര്‍ (4, 8), തൃത്താല (8), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), തൊണ്ടര്‍നാട് (1, 2, 3, 5, 6), വെള്ളമുണ്ട (10, 13), തിരുവനന്തപുരം കടയ്ക്കാവൂര്‍ (8, 9, 10, 11), ചെമ്മരുതി (4, 5, 7, 15), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (സബ് വാര്‍ഡ് 6), ആലക്കോട് (സബ് വാര്‍ഡ് 2), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (10, 17), പെരളശേരി (4, 5, 6, 7, 9, 16, 18), മലപ്പുറം ജില്ലയിലെ വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22), കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 604 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

Story Highlights – covid 19, 10 new hotspots in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here