തീപിടിത്തം ഗൂഢാലോചനയുടെ ഫലം; ഡിജിപി അന്വേഷണം സ്വീകാര്യമല്ലെന്ന് ബെന്നി ബഹനാൻ

സെക്രട്ടേറിയറ്റിലെ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ ഡിജിപി അന്വേഷണം മാത്രം സ്വീകാര്യമല്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. തന്ത്ര പ്രധാന ഫയലുകൾ സൂക്ഷിക്കുന്ന ഇടത്താണ് തീ പടർന്നത്. എൻഐഎ അന്വേഷിക്കുന്ന പല ഫയലുകളും ഇവിടെയാണുള്ളത്. തീപിടിത്തത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു.

Read Also :നിർണയക ഫയലുകൾ സുരക്ഷിതം; സീക്രട്ട് സെക്ഷനിൽ തീപിടിച്ചില്ലെന്ന് വിശദീകരണം

ഏത് കേസും അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാർ ഈ കേസ് അന്വേഷിക്കുന്നതിനെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ഹൈക്കോടതി മേൽ നോട്ടത്തിൽ വേണം. പ്രശ്‌നത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. നിയമസഭയിലെ പ്രസംഗത്തിൽ മുഖ്യമന്ത്രി ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കാണ് പുകമറ സൃഷ്ടിക്കൽ എന്നത്. എന്നാൽ യഥാർഥ പുകമറയാണ് സെക്രട്ടേറിയറ്റിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights secretariat fire, Benny behnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top