ബാലഭാസ്‌കറിന്റെ മരണം; സിബിഐ ചെര്‍പ്പുളശേരി പൂന്തോട്ടം ആയൂര്‍വ്വേദ ആശ്രമത്തിലെത്തി മൊഴിയെടുത്തു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ പാലക്കാട് ചെര്‍പ്പുളശേരി കുളക്കാടുള്ള പൂന്തോട്ടം ആയൂര്‍വ്വേദ ആശ്രമത്തിലെത്തി. ഡോ.രവീന്ദ്രന്‍,ഭാര്യ ലത, മകന്‍ ജിഷ്ണു എന്നിവരില്‍ നിന്നും മൊഴിയെടുത്തു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സിബിഐ കൊച്ചി ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള ചെര്‍പ്പുളശേരിയിലെത്തിയത്.
ക്രൈം ബ്രാഞ്ചില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത ശേഷം സിബിഐ ആദ്യമായാണ് പൂന്തോട്ടം ആയുര്‍വേദ ആശ്രമത്തിലെത്തിയത്. ബാലഭാസ്‌കറിന് പൂന്തോട്ടം ആശ്രമമവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആശ്രമമവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം മംഗലപുരത്ത് 2018 സെപ്റ്റംബര്‍ 25 നുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കര്‍ മരിച്ചത്.
Story Highlights – Balabhaskar’s death; CBI visited Cherpulassery Ayurveda Ashram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here