Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 137 പേര്‍ക്ക്

August 26, 2020
Google News 2 minutes Read
kottayam covid

കോട്ടയം ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. ആകെ 1866 പരിശോധനാ ഫലങ്ങളാണ് ജില്ലയില്‍ പുതിയതായി ലഭിച്ചത്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 35 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ഇതില്‍ 27 മുള്ളന്‍കുഴി മേഖലയില്‍നിന്നുള്ളവരാണ്. കിടങ്ങൂര്‍-14, ഈരാറ്റുപേട്ട, തിരുവാര്‍പ്പ്-9 വീതം, പനച്ചിക്കാട്, അയര്‍ക്കുന്നം-5 വീതം, മുണ്ടക്കയം-4 എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 58 പേര്‍ കൂടി ഇന്ന് ആശുപത്രി വിട്ടു. നിലവില്‍ 1153 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3228 പേര്‍ രോഗബാധിതരായി. 2072 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ 74 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 103 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 230 പേരും ഉള്‍പ്പെടെ 407 പേര്‍ക്കു കൂടി ക്വാറന്റീന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ആകെ 12088 പേരാണ് ക്വാറന്റീനിലുള്ളത്.

Story Highlights covid confirmed 137 people In Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here