സ്വർണക്കടത്ത്; അറസ്റ്റിലായ പ്രതിയുടെ ഭാര്യവീട്ടിൽ എൻഐഎ റെയ്ഡ്

സ്വർണക്കടത്തിൽ അറസ്റ്റിലായ ടി.എം. സംജുവിന്റെ ഭാര്യവീട്ടിൽ എൻഐഎ റെയ്ഡ്. കോഴിക്കോട് എരഞ്ഞിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. ഭാര്യാ പിതാവിന്റെ ജ്വല്ലറിയിലൂടെ സ്വർണം വിറ്റഴിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
കള്ളക്കടത്ത് സ്വർണം ജ്വല്ലറികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ മുഖ്യകണ്ണിയാണ് സംജുവെന്ന വിവരം എൻ.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ സംജുവിന്റെ സഹോദരനെയും ഭാര്യപിതാവിനെയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡിആർഐ പിടികൂടുകയും ചെയ്തിരുന്നു.
Read Also :സെക്രട്ടേറിയറ്റിലെ തീപിടുത്തം; പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി
എരഞ്ഞിക്കലിന് പുറമെ വട്ടക്കിണറിലെ സ്വർണാഭരണ ശാലയിലും കൊടുവള്ളി മാനിപുരത്തും ഇന്ന് എൻഐഎ പരിശോധന നടത്തുന്നുണ്ട്. സ്വർണക്കടത്ത് വിവാദം വന്നതിന് ശേഷം വ്യാപകമായ പരിശോധനയാണ് എൻഐഎയും കസ്റ്റംസും നടത്തുന്നത്.
Story Highlights – NIA Raid, Gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here