Advertisement

ലോകത്തിലെ സകല സ്പോർട്ടുകൾക്കും മുകളിൽ ചർച്ച ചെയ്യപ്പെടുന്ന മെസി എന്ന ബ്രാൻഡ്

August 26, 2020
Google News 2 minutes Read
lionel messi leaving barcelona

സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടുന്നു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ കായിക ലോകത്തെ പിടിച്ചു കുലുക്കുന്നതായിരുന്നു. റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ കറ്റലോണിയയുടെ തെരുവുകളിൽ ആരാധകർ തടിച്ചു കൂടി. ‘മെസി നിൽക്കണം, ബെർതമ്യൂ പുറത്തു പോകണം’ എന്ന മുദ്രാവാക്യം വിളികളുമായി അവർ ബാഴ്സലോണ ബോർഡിനെ മുൾമുനയിൽ നിർത്തി. ബെർതമ്യൂ പോകുമെന്നും പോവില്ലെന്നുമുള്ള റിപ്പോർട്ടുകൾക്കൊപ്പം ബോർഡ് അംഗങ്ങൾ കൂട്ടമായി രാജിവച്ചു എന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്.

Read Also : ബ്രേക്കിംഗ്: ക്ലബ് വിടുമെന്നറിയിച്ച് മെസി; ബാഴ്സലോണയിൽ അടിയന്തര ബോർഡ് യോഗം

ഇതോടൊപ്പം നിരവധി ക്ലബുകളാണ് മെസിയെ സൈൻ ചെയ്യാനുള്ള ആഗ്രഹം അറിയിച്ചത്. ഫുട്ബോൾ ക്ലബുകൾ മാത്രമല്ല, റഗ്ബി, ഫോർമുല വൺ, ബേസ്ബോൾ തുടങ്ങിയ കായിക മേഖലയിലെ ക്ലബുകളും ഇതേ ആഗ്രഹം അറിയിച്ചു. മെസിയെ സൈൻ ചെയ്യാൻ അല്ലെങ്കിൽ പോലും എത്ര മഹാനായ താരമാണെന്ന വിളംബരമായിരുന്നു ഇത്. ഇൻ്റർമിലാൻ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി തുടങ്ങിയ ക്ലബുകൾ മെസിയുടെ നീക്കം സൂക്ഷമതയോടെ നിരീക്ഷിക്കുകയാണ്. ‘മെസിക്കായി 10ആം നമ്പർ ഒഴിച്ചിട്ടിരിക്കുകയാണ് കേട്ടോ’ എന്ന് ട്വീറ്റ് ചെയ്ത് കുഞ്ഞൻ ക്ലബുകൾ നെടുവീർപ്പിട്ടു. ലോകത്തിലെ സകല സ്പോർട്ടുകൾക്കും മുകളിൽ ലിയോ മെസി ചർച്ച ചെയ്യപ്പെടുകയാണ്. ഇനിയെങ്ങോട്ട് എന്ന ചോദ്യത്തിനുത്തരമാണ് കായിക ലോകം തേടുന്നത്.

Read Also : മെസിക്കായി വലവിരിച്ച് ഇന്റർമിലാൻ; ക്ലബ് മുന്നോട്ടുവച്ചത് വമ്പൻ കരാർ

ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Story Highlights lionel messi leaving barcelona shocked sports world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here