ഈ വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല; ഇളവുമായി സർക്കാർ

ജിപിഎസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഘടിപ്പിക്കുന്നതിൽ നിന്ന് പഴയ ചരക്ക് വാഹനങ്ങളെ സംസ്ഥാന സർക്കാർ ഒഴിവാക്കി. നിലവിലുള്ള പൊതു യാത്രാ, ചരക്കുവാഹനങ്ങളിലെല്ലാം ജിപിഎസ് ഘടിപ്പിക്കാൻ സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു. കേന്ദ്രം മോട്ടോർ വാഹനച്ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെ തുടർന്നായിരുന്നു ജിപിഎസ് ഘടിപ്പിക്കാനുള്ള നടപടി.
Read Also : സംസ്ഥാനത്ത് ചരക്ക് വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല
പുതിയ ചട്ടമനുസരിച്ച് പഴയ വാഹനങ്ങൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തുമ്പോൾ ജിപിഎസ് ഘടിപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിലാണ് ഇപ്പോൾ സംസ്ഥാനം ഇളവ് നൽകിയിരിക്കുന്നത്. സംസ്ഥാന മോട്ടോർ വാഹന ചട്ടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വേണ്ട ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് മന്ത്രി നിർദേശം നൽകിയെന്നാണ് വിവരം.
സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് ചരക്കുവാഹന ഉടമകൾ നിവേദനം നൽകിയിരുന്നു. ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങൾക്ക് ഇളവ് ലഭിക്കും. എന്നാൽ പൊതുയാത്രാ വാഹനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. പുതിയ ചരക്ക്- യാത്രാ വാഹനങ്ങൾക്ക് നിർമാതാക്കൾ ജിപിഎസ് ഘടിപ്പിച്ച് നല്‍കുന്നുണ്ട്.
Read Also : gps, heavy vehicles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here