സംസ്ഥാനത്ത് ചരക്ക് വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല

സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജിപിഎസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശം നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്ത് യാത്രാ വാഹനങ്ങളില്‍ മാത്രം ജിപിഎസ് ഘടിപ്പിച്ചാല്‍ മതിയാവും.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ 2016ല്‍ നിവില്‍ വന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലും ഇത് നടപ്പിലാക്കിയത്. യാത്രാ വാഹനങ്ങളില്‍ മാത്രം ജിപിഎസ് ഘടിപ്പിച്ചാല്‍ മതി എന്നാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുളളത്. സംസ്ഥാന മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാനും മന്ത്രി നിര്‍ദേശം നല്‍കി.

Story Highlights GPS is not required for freight vehicles in the state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top